History

പുരാതനകാലം മുതല്‍ ഭാരതത്തില്‍ എല്ലായിടത്തും അധിവസിച്ചു വരുന്ന ഒരു സമുദായമാണ് തച്ചന്‍ സമുദായം. പ്രപഞ്ച സ്രഷ്ടാവായ വിശ്വബ്രഹ്മദേവന്റെ സദ്യോജാതം വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നീ അഞ്ചു മുഖങ്ങളില്‍ വാമദേവം എന്ന രണ്ടാമത്തെ മുഖത്തുനിന്നും ഉത്ഭവിച്ച മയന്റെ സന്തതിപരമ്പരയില്‍പ്പെട്ടവരാണ് തച്ചന്മാര്‍.

'തക്ഷ' എന്നത് തച്ചന്‍ എന്നതിന്റെ് സംസ്കൃത രൂപമാണ്‌. ഈ സമുദായത്തിന്റെ് പാരമ്പര്യം പിന്ഗാ്മികള്ക്കുസ മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയാണു പൂര്‍വ്വികരായ സമുദായ സ്നേഹികള്‍ 77 വര്ഷകങ്ങള്ക്കു മുന്പ്സ അഖില തിരുവിതാംകൂര്‍ വിശ്വബ്രഹ്മ മയാചാരി (തക്ഷ) മഹാസഭ എന്ന പേരില്‍ സംഘടനക്ക് രൂപം നല്കി യത്.

എന്നാല്‍ കേരളപ്പിറവിക്കുശേഷം അഖില കേരള വിശ്വബ്രഹ്മ തച്ചന്‍ മഹാസഭ എന്ന പേരില്‍, തിരുവന്വഅണ്ടൂര്‍, ചങ്ങനാശ്ശേരി (പായിപ്പാട്) എന്നീ സ്ഥലങ്ങളില്‍ ഹെഡ് ഓഫീസാക്കി പ്രവര്ത്തി്ച്ചു വന്നിരുന്നു. പിന്നീട് സംഘടനാ പ്രവര്ത്ത നം പൂര്‍ണ്ണമായി നിലച്ചപ്പോള്‍ 1994 ല്‍ എ 30/94 ആയി വിശ്വബ്രഹ്മ തച്ചന്‍ മഹാസഭ എന്ന പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്തു പ്രവര്ത്തി ച്ചു വരുന്നു.

തച്ചന്‍ സമുദായം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മയാചാരി എന്ന പേരില്‍ അറിയപെടുന്നു. തച്ചന്‍ സമുദായത്തെ കുറിച്ച് പ്രതിപാദിക്കാത്ത വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ചരിത്രങ്ങള്‍, ഐതീഹ്യങ്ങള്‍ ഇവ ഒന്നും തന്നെയില്ല.

യജ്ജുര്വേതദം, ശ്രീമഹാഭാഗവതം, ശ്രീമഹാഭാരതം, ശ്രീമദ് ദേവീ ഭാഗവതം, സ്കന്ദപുരാണം, വിശ്വബ്രഹ്മപുരാണം, അമരകോശം, പറയിപെറ്റ പന്തിരുകുലം (പെരുംതച്ചന്‍), ഐതീഹ്യമാല തുടങ്ങി നിരവധി കൃതികളിലും, കൃസ്തുമത ഗ്രന്ഥമായ ബൈബിളിലും തച്ചനെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള ഭാഗങ്ങള്‍ കാണാം. ഇതില്‍ നിന്നെല്ലാം തച്ചന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു സമുദായമാണെന്ന് മനസ്സിലാക്കാം.

തച്ചുപണിയുടെ ശാസ്ത്രമായ തച്ചുശാസ്ത്രം - ഇന്നത്തെ വാസ്തുശാസ്ത്രം പോലും തച്ചനുമായി ബന്ധപ്പെട്ട ശാസ്ത്രമാണെന്ന് പറയുമ്പോള്‍ തന്നെ തച്ചന്‍ സമുദായത്തിന്റെ് മഹത്വം, മഹാത്മ്യം, പ്രാധാന്യം ഇവ എത്ര മാത്രമാണെന്നു ഊഹിക്കാവുന്നതാണ്

Address

Viswa Brahma Thachan Maha Sabha
Reg No: A 30/94
HO Muthukulam, Alappuzha (Dist)
Kerala - pin-690506